പുതിയ അധ്യായന വർഷത്തിൽ പുതിയ ക്ലാസ് മുറികൾ നെടുംകുന്നത്ത് രണ്ട് സ്‌കൂളുകൾ പുതിയ കെട്ടിടത്തിലേക്ക്

നെടുംകുന്നത്ത് രണ്ട് സ്‌കൂളുകൾ പുതിയ കെട്ടിടത്തിലേക്ക്

പുതിയ അധ്യായന വർഷത്തിൽ നെടുംകുന്നത്തെ രണ്ട് സ്‌കൂളുകളിലെ കുട്ടികൾ പുതിയ ക്ലാസ് മുറികളിൽ പഠിച്ചു തുടങ്ങും.
നെടുംകുന്നം നോർത്ത് ഗവൺമെന്റ് യു.പി. സ്‌കൂളിലെയും ഗവൺമെന്റ്് ഹയർ സെക്കൻഡറി സ്‌കൂളിലെയും പുതിയ കെട്ടിടങ്ങളാണ് പുതിയ അധ്യയനവർഷത്തെ വരവേൽക്കാൻ സജ്ജമായിട്ടുള്ളത്.
നെടുംകുന്നം ഗവൺമെൻറ് ഹയർസെക്കൻഡറി സ്‌കൂൾ സർക്കാർ ചീഫ് വിപ് ഡോ. എൻ ജയരാജ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 3.52 കോടി ഉപയോഗിച്ച് നിർമാണം പൂർത്തീയായി. ഇരു നിലകളിലായാണ് നിർമ്മാണം. എട്ട് ക്ലാസ് റൂം, ലൈബ്രറി റൂം, സ്റ്റാഫ് റൂം, ഓഫീസ് റൂം, കൗൺസിലിങ് റൂം, രണ്ടു നിലയിലുമായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ടോയ്‌ലറ്റ് എന്നി സൗകര്യങ്ങളോടെയാണ് നിർമ്മാണം.വിശാലമായ സ്റ്റെയർ ,പാഠപുസ്തകങ്ങളും മറ്റ് അനുബന്ധ സാമഗ്രികളും സൂക്ഷിക്കാൻ സ്റ്റോർ റൂം എന്നിവയുമുണ്ട്. അഞ്ഞൂറോളം വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ജൂൺ രണ്ടിന് സ്‌കൂൾ കെട്ടിടം സർക്കാർ ചീഫ് വിപ്പ്.ഡോ.എൻ ജയരാജ് ഉദ്ഘാടനം ചെയ്യും.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻറ ഭാഗമായി പ്‌ളാൻ ഫണ്ടിൽ നിന്നും ഒരു കോടി പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് നെടുംകുന്നം നോർത്ത് ഗവൺമെന്റ് യു.പി. സ്‌കൂൾ നിർമാണം പൂർത്തീകരിച്ചത്. രണ്ട് നിലകളിലായി എട്ട് ക്‌ളാസ് മുറികളാണുള്ളത്. വിശാലമായ വാരാന്തയും സ്റ്റെയറും ഇതൊടൊപ്പമുണ്ട്. 140 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കെട്ടിടത്തിന്റെ ഉദ്ഘാടനം സർക്കാർ ചീഫ് വിപ്പ് ഡോ.എൻ ജയരാജ് നിർവഹിച്ചു. ചടങ്ങിൽ
നെടുംകുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജമ്മ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.എം ഗോപകുമാർ, ബ്‌ളോക്ക് പഞ്ചായത്ത് അംഗം ലതാ ഉണ്ണികൃഷ്ണൻ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോ ജോസഫ്,വീണ ബി. നായർ, മേഴ്‌സി റെൻ,കെ.എൻ ശശീന്ദ്രൻ, സ്‌കൂൾ പ്രഥമാധ്യാപിക കെ.ജി ബിന്ദുമോൾ, എസ്.എസ്.കെ ജില്ലാ കോർഡിനേറ്റർ കെ. ജെ. പ്രസാദ്, ബി.പി.സി എം. സ്വപ്ന എന്നിവർ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ:
1 നിർമാണം പൂർത്തിയായ നെടുംകുന്നം ഗവൺമെൻറ് ഹയർസെക്കൻഡറി സ്‌കൂൾ

2 ഉദ്ഘാടനം ചെയ്ത നെടുംകുന്നം നോർത്ത് ഗവൺമെൻറ് യു.പി സ്‌കൂൾ കെട്ടിടം

3 നെടുംകുന്നം നോർത്ത് ഗവൺമെന്റ് യു.പി. സ്‌കൂൾകെട്ടിടത്തിന്റെ ഉദ്ഘാടനം സർക്കാർ ചീഫ് വിപ്പ് ഡോ.എൻ ജയരാജ് നിർവഹിക്കുന്നു.

  • Related Posts

    മന്ത്രിവീണ ജോർജ് രാജിക്ക് ഒരുങ്ങുന്നു. മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായി സൂചന

    കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഒടുവിൽ മന്ത്രിയോട് മുഖ്യമന്ത്രി രാജി വയ്ക്കുവാൻ ആവശ്യപ്പെട്ടതായി ഉള്ള വാർത്തകൾ പുറത്തുവരുന്നു. കെട്ടിടം തകർന്ന ആദ്യ നിമിഷങ്ങളിൽ തന്നെ കെട്ടിടത്തിൽ ആരും കുടുങ്ങിക്കിടക്കുന്നില്ല എന്നും കെട്ടിടം ഉപയോഗശൂന്യമായതാണെന്നും മന്ത്രി പ്രസ്താവിച്ചിരുന്നു. മാധ്യമങ്ങളോട്…

    കരിങ്കൊടി പ്രതിഷേധ സാധ്യത,യൂത്ത് കോൺഗ്രസ്സ് നേതാക്കൾ കരുതൽ തടങ്കലിൽ

    *സയൻസ് സിറ്റി ഉദ്ഘാടനം: കുറവിലങ്ങാട് യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് കരുതൽ തടങ്കിൽ എടുത്തു.* കുറവിലങ്ങാട് : കേരള സയൻസ് സിറ്റി ഉദ്ഘടനത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ പ്രതിഷേധം സംഘടിപ്പിക്കാൻ സാദ്ധ്യത കണക്കിലെടുത്ത് യൂത്ത് കോൺഗ്രസ് നേതാക്കളെ…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    മന്ത്രിവീണ ജോർജ് രാജിക്ക് ഒരുങ്ങുന്നു. മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായി സൂചന

    മന്ത്രിവീണ ജോർജ് രാജിക്ക് ഒരുങ്ങുന്നു. മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായി സൂചന

    കരിങ്കൊടി പ്രതിഷേധ സാധ്യത,യൂത്ത് കോൺഗ്രസ്സ് നേതാക്കൾ കരുതൽ തടങ്കലിൽ

    കരിങ്കൊടി പ്രതിഷേധ സാധ്യത,യൂത്ത് കോൺഗ്രസ്സ് നേതാക്കൾ കരുതൽ തടങ്കലിൽ

    കോഴാ സയൻസ് സിറ്റി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും,കരിങ്കൊടി പ്രധിഷേധ സൂചന നൽകി യൂത്ത് കോൺഗ്രസ്സ് നേതാക്കൾ ..

    കോഴാ സയൻസ് സിറ്റി ഉദ്ഘാടനം നാളെ  മുഖ്യമന്ത്രി നിർവഹിക്കും,കരിങ്കൊടി പ്രധിഷേധ സൂചന നൽകി യൂത്ത് കോൺഗ്രസ്സ് നേതാക്കൾ ..

    ഒടുവിൽ സാംബാർ മണി പിടിയിൽ. കേരള കർണാടക തമിഴ്നാട് പോലീസിന്റെ പിടികിട്ടാപ്പുള്ളി കുപ്രസിദ്ധ മോഷ്ടാവ് സാമ്പാർ മണി എട്ടു വർഷങ്ങൾക്കുശേഷം കോട്ടയം രാമപുരം പോലീസിന്റെ വലയിൽ.

    ഒടുവിൽ സാംബാർ മണി പിടിയിൽ. കേരള കർണാടക തമിഴ്നാട് പോലീസിന്റെ പിടികിട്ടാപ്പുള്ളി കുപ്രസിദ്ധ മോഷ്ടാവ് സാമ്പാർ മണി എട്ടു വർഷങ്ങൾക്കുശേഷം കോട്ടയം രാമപുരം പോലീസിന്റെ വലയിൽ.

    പാലാ KFC-യിൽ പഴകിയ ഭക്ഷണമെന്ന് ആരോപണം ,പരിശോധന..

    പാലാ KFC-യിൽ  പഴകിയ ഭക്ഷണമെന്ന് ആരോപണം ,പരിശോധന..

    കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിൽ അന്വേഷണ കൗണ്ടർ നിർത്തലാക്കിയതോടെ യാത്രക്കാർക്ക് ദുരിതം.പ്രതിഷേധവുമായി കെ എസ് യു ജില്ലാ പ്രസിഡന്റ് ..

    കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിൽ അന്വേഷണ കൗണ്ടർ നിർത്തലാക്കിയതോടെ യാത്രക്കാർക്ക് ദുരിതം.പ്രതിഷേധവുമായി കെ എസ് യു ജില്ലാ പ്രസിഡന്റ് ..