
ഓപറേഷൻ സിന്ദൂറിനിടെ ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ നഷ്പ്പെട്ടതായി സമ്മതിച്ച് സെെന്യം.
നാല് ദിവസം നീണ്ടുനിന്ന പോരാട്ടം ഒരിക്കല്‍ പോലും ആണവയുദ്ധത്തിന്റേതായ സാഹചര്യം സൃഷ്ടിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്ലുംബെർഗിന് നല്‍കിയ അഭിമുഖത്തിലാണ് സംയുക്ത സൈനിക മേധാവിയുടെ പ്രസ്താവന.
യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടതല്ല ഇപ്പോള്‍ പ്രധാനം. എന്തുകൊണ്ടാണ് യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടതിന് എന്നതിനാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്ന പാകിസ്താന്റെ അവകാശവാദവും അദ്ദേഹം തള്ളി. എത്ര വിമാനങ്ങളാണ് യുദ്ധത്തിനിടെ നഷ്ടമായതെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല.
നമ്മള്‍ വരുത്തിയ തന്ത്രപ്രധാനമായ തെറ്റുകള്‍ മനസിലാക്കാൻ സംഘർഷം സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഈ പിഴവുകള്‍ മനസിലാക്കി യുദ്ധവിമാനങ്ങളിലെ ദീർഘദൂര മിസൈലുകള്‍ ഉപയോഗിച്ച് പാകിസ്താനെ ആക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് പാകിസ്താനുമായുള്ള സംഘർഷത്തിനിടെ യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന് ഇന്ത്യ സമ്മതിക്കുന്നത്.
നേരത്തെ പാകിസ്താൻ ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന അവകാശവാദവുമായി പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് പറഞ്ഞു. അതേസമയം, ഇക്കാര്യത്തില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും പുറത്ത് വന്നിരുന്നില്ല. ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ 26 പേർ കൊല്ലപ്പെട്ടതിന് മറുപടിയായാണ് ഇന്ത്യ പാകിസ്താനെ ആക്രമിച്ചത്.