
അൻവറിന്റെ വോട്ടില്ലേലും യുഡിഎഫ് വിജയിക്കും, തിരുത്തിയാല്‍ ഇനിയും യു ഡി എഫില്‍ എത്തിക്കാൻ ശ്രമിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. അൻവറിൻ്റെ വോട്ട് ഇല്ലെങ്കിലും യു ഡി എഫ് ജയിക്കുമെന്നും, എന്നാല്‍ മത്സരം കടുക്കുമെന്നും പറഞ്ഞ അദ്ദേഹം, സതീശന് അഭിപ്രായ വ്യത്യാസം ഉണ്ടായത് അദ്ദേഹം എടുത്ത ഒരു തീരുമാനത്തില്‍ വിയോജിപ്പ് ഉണ്ടായപ്പോഴാണ് എന്നും, അത് സ്വാഭാവികമാണെന്നും വ്യക്‌തമാക്കി.
എം സ്വരാജിനെ സി പി എം നിർബന്ധിപ്പിച്ച് മത്സരിപ്പിച്ചതാണെന്നും, എല്ലാത്തിനും വിലങ്ങുതടിയാകുന്നത് അൻവറിൻ്റെ പ്രതികരണമാണെന്നും പറഞ്ഞ കെ സുധാകരൻ, അതിന് പ്രതിപക്ഷ നേതാവിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്നും കൂട്ടിച്ചേർത്തു.