നിത്യഹരിത നായകൻ പ്രേംനസീറിന്‍റെ മകനും നടനുമായ ഷാനവാസിന് യാത്രാമൊഴി നല്‍കി കേരളം. വഴുതക്കാട് ആകാശവാണിക്കു സമീപത്തെ കോർഡോണ്‍ ട്രിനിറ്റി ഫ്ളാറ്റില്‍ പൊതു ദർശനത്തിനു വച്ച മൃതദേഹത്തില്‍ സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ-സിനിമ മേഖലയിലെ പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചു.തിങ്കളാഴ്ച അർധരാത്രി 11.30നോടെയായിരുന്നു ഷാനവാസിന്‍റെ അന്ത്യം. കഴിഞ്ഞ നാലു വർഷമായി ഹൃദയ- വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയില്‍ ആയിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങി.

ഇന്നലെ പകല്‍ വഴുതക്കാട്ടെ ഫ്ളാറ്റില്‍ പൊതുദർശനത്തിനു വച്ച മൃതദേഹത്തില്‍ മന്ത്രി സജി ചെറിയാൻ, കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല, മുൻ മന്ത്രി ഇ.പി. ജയരാജൻ, എംഎല്‍എമാരായ വി. ശശി, എം. വിൻസെന്‍റ്, വി.കെ. പ്രശാന്ത്, ഡിസിസി പ്രസിഡന്‍റ് എൻ. ശക്തൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, കെഎസ്‌എഫ്ഡിസി ചെയർമാൻ കെ. മധു, താരങ്ങളായ മണിയൻപിള്ള രാജു, ജോസ് കുര്യൻ, കാർത്തിക, ജലജ, നന്ദു, ഭീമൻ രഘു, അപ്പാ ഹാജി, അരിസ്റ്റോ സുരേഷ്, കുക്കു പരമേശ്വരൻ, മധുപാല്‍, ബാലാജി ശർമ, പ്രഫ. അലിയാർ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.

തുടർന്നു വൈകുന്നേരത്തോടെ വിലാപയാത്രയായി പാളയം ജുമാമസ്ജിദില്‍ എത്തിച്ചു. ഇവിടെ ഗാനരചയിതാവ് ശ്രീകുമാരൻ തന്പി, നടൻ ദേവൻ തുടങ്ങിയവർ ഷാനവാസിനെ അവസാനമായി ഒരുനോക്കു കാണാനെത്തി. തുടർന്ന് പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവിയുടെ കാർമികത്വത്തില്‍ കബറടക്കം നടത്തി.

1981ല്‍ പ്രേമഗീതങ്ങള്‍ എന്ന സിനിമയിലൂടെയാണ് ഷാനവാസ് അഭിനയ രംഗത്ത് എത്തിയത്. തുടർന്ന് പ്രേംനസീർ അന്തരിച്ച 1989 വരെ 25 ലേറെ സിനിമകളില്‍ നായകനായി. തുടർന്ന് സിനിമാരംഗം ഉപേക്ഷിച്ച്‌ ദുബായില്‍ ഷിപ്പിംഗ് കന്പനിയില്‍ മാനേജരായി. 10 വർഷത്തോളം നീണ്ട ഔദ്യോഗിക ജീവിതത്തിനു ശേഷം മടങ്ങിയെത്തി സീരിയലുകളിലും സിനിമകളിലും വീണ്ടും സജീവമായി.

  • Related Posts

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    സിപിഐ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് താനില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി സൂചന.. കേരളത്തിലെ പാർട്ടിയുടെ ചുമതല ചൂണ്ടിക്കാട്ടിയാണ് ബിനോയ് വിശ്വം ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാകാത്തതെന്നാണ് റിപ്പോർട്ടുകള്‍. പാർട്ടി ജനറല്‍ സെക്രട്ടറി ഡി.…

    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

    കേരളത്തിന് എയിംസ് (ആള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയൻസ്) അനുവദിക്കുമ്ബോള്‍ വെള്ളൂരില്‍ സ്ഥാപിക്കണമെന്ന് സി.കെ.ആശ നിയമസഭയില്‍ ആവശ്യപ്പെട്ടു. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റില്‍ നിന്ന് തിരിച്ചെടുത്ത 700 ഏക്കർ ഭൂമി അവിടെ ലഭ്യമാണെന്നും ആശ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ മദ്ധ്യഭാഗത്താണ് ഈ പ്രദേശം.…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

    മെഡി. കോളജ് ആശുപത്രിയില്‍ രോഗീസന്ദര്‍ശന പാസ് ക്രമീകരണം : ഇതരജില്ലകളിലെ സന്ദര്‍ശകര്‍ വലയുന്നു

    മെഡി. കോളജ് ആശുപത്രിയില്‍ രോഗീസന്ദര്‍ശന പാസ് ക്രമീകരണം : ഇതരജില്ലകളിലെ സന്ദര്‍ശകര്‍ വലയുന്നു

    രാഹുൽ മാങ്കൂട്ടത്തിലിനെയും രമേഷ് പിഷാരടിയെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് വനിത നേതാവ്

    രാഹുൽ മാങ്കൂട്ടത്തിലിനെയും രമേഷ് പിഷാരടിയെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് വനിത നേതാവ്

    റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി, സുനാമി മുന്നറിയിപ്പ്

    റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി, സുനാമി മുന്നറിയിപ്പ്

    തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

    തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ