ജൂണ്‍ മാസം തിരുഹൃദയത്തോടുള്ള ഭക്തിക്കായി നീക്കിവച്ചിരിക്കുന്നത് എന്തുകൊണ്ട്?

ജൂണ്‍ എന്നാല്‍ കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ചിടത്തോളം തിരുഹൃദയമാസമാണ്.കോര്‍പ്പസ് ക്രിസ്‌ററി തിരുനാള്‍ കഴിഞ്ഞുവരുന്ന വെളളിയാഴ്ചയാണ് തിരുഹൃദയ തിരുനാള്‍ ആഘോഷിക്കുന്നത്.
അതുകൊണ്ടുതന്നെ ഓരോവര്‍ഷവും തിരുനാള്‍ തീയതി വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും.

മാര്‍ഗറീത്ത മറിയം അലക്കോക്കിന് നല്കിയ വെളിപാടുകളില്‍ നിന്നാണ് സഭയില്‍ ഈ തിരുനാളിന് തുടക്കം കുറിച്ചത്. 1673 മുതല്‍ 1675 വരെയാണ് ഈശോയുടെ തിരുഹൃദയം വിശുദ്ധയ്ക്ക് പ്രത്യക്ഷമായത്. ഈശോ തന്റെ ഹൃദയം നെഞ്ചില്‍ വച്ചു ഒരു വിരലുകൊണ്ട് താങ്ങിപ്പിടിച്ചിരിക്കുന്നതായിട്ടാണ് കാണപ്പെട്ടത്. ഹൃദയത്തിന്റെ ഞെട്ടില്‍ ഒരു കുരിശുമുണ്ടായിരുന്നു. അതിന്റെ കടയ്ക്കല്‍ ഒരു സ്‌നേഹാഗ്നിജ്വാലയുമുണ്ടായിരുന്നു. വിശുദ്ധയുടെ വിവരണമനുസരിച്ചാണ് ഈശോയുടെ തിരുഹൃദയത്തിന്റെ ചിത്രീകരണം നട്ത്തിയിരിക്കുന്നത്.

1690 ല്‍ മേരി അലക്കോക്ക് ദിവംഗതയായി. 1920 മെയ് 13 ന് പോപ്പ് ബെനഡിക്‌ട് പതിനഞ്ചാമന്‍ വിശുദ്ധയായി പ്രഖ്യാപിച്ചു. 1765 മുതല്‍ ഫ്രാന്‍സില്‍ തിരുഹൃദയത്തിന്റെ തിരുനാള്‍ ആചരിച്ചുതുടങ്ങി. 1856 ല്‍ പോപ്പ് പിയൂസ് ഒമ്ബതാമന്‍ കോര്‍പ്പസ് ക്രിസ്‌ററി തിരുനാളിന് ശേഷം തിരുഹൃദയത്തിരുനാള്‍ ആചരിക്കാന്‍ തീരുമാനിച്ചു. അന്നുമുതല്‍ ജൂണ്‍ മാസം തിരുഹൃദയമാസമായി ആചരിക്കാനും തുടങ്ങി.

ലിറ്റര്‍ജിക്കല്‍ കലണ്ടര്‍ പ്രകാരം സഭയിലെ മുഖ്യതിരുനാളാണ് തിരുഹൃദയത്തിരുനാള്‍. എന്നാല്‍ അത് കടമുളള ദിവസമല്ല.

  • Related Posts

    പാലാ രൂപതയിൽ പുതിയ മൂന്ന് ഫോറോനകൾ കൂടി

    കടപ്ലാമാറ്റം, കൊഴുവനാല്‍, കൂത്താട്ടുകുളം എന്നീ ഇടവകകളെയാണ് ഫൊറോനകളായി ഉയര്‍ത്തുന്നത്. ഇതുവരെ 17 ഫൊറോനകളാണ് രൂപതയില്‍ ഉണ്ടായിരുന്നത്. പുതിയതായി രൂപം കൊള്ളുന്ന ഫൊറോനകള്‍ നിലവില്‍ വരുന്നത് എട്ടിന് പന്തക്കുസ്ത തിരുനാളോടു കൂടിയാണ്. അന്നേ ദിവസം നിയുക്ത ഫൊറോനകളില്‍ നടത്തപ്പെടുന്ന സ്ഥാനാരോഹണശുശ്രൂഷയില്‍ ബിഷപ് മാര്‍…

    പൈശാചിക ഉപദ്രവങ്ങളില്‍ നിന്നും ഭവനത്തെ സംരക്ഷിക്കുവാന്‍ ആറ് മാര്‍ഗ്ഗങ്ങള്‍

    നമ്മുടെ ഭവനങ്ങളില്‍ എന്തെങ്കിലും അസ്വസ്ഥത ഉണ്ടാകുമ്ബോള്‍, തുടര്‍ച്ചയായി രോഗങ്ങള്‍ അലട്ടുമ്ബോള്‍ സ്വഭാവികമായും ഉയരുന്ന നിര്‍ദ്ദേശമുണ്ട് ഒരു വൈദികനെ വിളിച്ച്‌ വീടും പരിസരവും വെഞ്ചിരിച്ചാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായേക്കും’. എപ്പോഴും പുരോഹിതനെ കൊണ്ടുവന്ന്‍ വെഞ്ചരിക്കുന്നതിന് അതിന്റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ട് താനും. ഇത്തരം സാഹചര്യങ്ങളില്‍ പിശാചുമായുള്ള…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    മരങ്ങാട്ടുപിള്ളിയിൽ യുഡിഎഫ് തരഗം എന്ന സൂചന. 7 സീറ്റ് വരെ യുഡിഎഫിന്, രണ്ട് സീറ്റിൽ മുന്നേറ്റവുമായി ബിജെപി. ആർക്കും ഭൂരിപക്ഷം ലഭിക്കില്ല എന്ന് ഫ്ളാഷ് കേരള സർവ്വേ ഫലം..

    മരങ്ങാട്ടുപിള്ളിയിൽ യുഡിഎഫ് തരഗം എന്ന സൂചന. 7 സീറ്റ് വരെ യുഡിഎഫിന്, രണ്ട് സീറ്റിൽ മുന്നേറ്റവുമായി ബിജെപി.  ആർക്കും ഭൂരിപക്ഷം ലഭിക്കില്ല എന്ന് ഫ്ളാഷ് കേരള സർവ്വേ ഫലം..

    ജില്ലാ പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിക്കും,സർവ്വേ ഫലം വായിക്കാം ..

    ജില്ലാ പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിക്കും,സർവ്വേ ഫലം വായിക്കാം ..

    യു ഡി എഫ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി ഓഫീസ് ഉത്ഘാടനം നടത്തി.

    യു ഡി എഫ് കുറവിലങ്ങാട് മണ്ഡലം  കമ്മിറ്റി ഓഫീസ് ഉത്ഘാടനം നടത്തി.

    കുറവിലങ്ങാട് യുഡിഎഫ് നേത്യയോഗം ചേർന്നു.

    കുറവിലങ്ങാട് യുഡിഎഫ് നേത്യയോഗം ചേർന്നു.

    മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ അഴിമതി വിവരങ്ങളിൽ അവ്യക്തത. പഞ്ചായത്തിൽ നിന്നുള്ള വിവരാവകാശത്തിൽ അങ്ങനെയൊരു ഫണ്ട് ചെലവഴിച്ചതായി രേഖയില്ല, ട്വിസ്റ്റ്!!

    മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ അഴിമതി വിവരങ്ങളിൽ അവ്യക്തത. പഞ്ചായത്തിൽ നിന്നുള്ള വിവരാവകാശത്തിൽ അങ്ങനെയൊരു ഫണ്ട് ചെലവഴിച്ചതായി രേഖയില്ല, ട്വിസ്റ്റ്!!

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം